വാഷിംഗ്ടണ്‍: ഇറാനെതിരായ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ചൈനയുമായി ബന്ധമുള്ള കപ്പലിന്റെ കാര്യത്തില്‍ യു എസ് പ്രസിഡന്റ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് അതൃപ്തി പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം തങ്ങള്‍ ഒരു കപ്പല്‍ പിടികൂടിയെന്നും അത് അത്ര നല്ലതിനല്ലെന്നും ചൈനയില്‍ നിന്നുള്ള സമ്മാനമായിരിക്കാമെന്നും തങ്ങളല്‍പം ആശ്ചര്യപ്പെട്ടതായും പ്രസിഡന്റ് ഷിയുമായി തനിക്ക് ഒരു ധാരണയുണ്ടെന്നാണ് കരുതിയതെന്നും ട്രംപ് പറഞ്ഞു.
വെടി നിര്‍ത്തല്‍ കാലാവധിയില്‍ യുദ്ധോപകരണങ്ങള്‍ 'പുനര്‍നിര്‍മ്മിക്കാന്‍' യു എസിന് സാധിച്ചതായും ട്രംപ് പറഞ്ഞു. ചൈനീസ് ആയുധങ്ങള്‍ ഇറാന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യത വിലയിരുത്തി അവര്‍ ഒരുപക്ഷേ കുറച്ച് വീണ്ടും സംഭരണം നടത്തിയിരിക്കാംമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യു എസ് നാവിക സേന പിടിച്ചെടുത്ത എംവി ടൗസ്‌കയെ കുറിച്ചാണോ പിടിച്ചെടുത്ത മറ്റൊരു കപ്പലിനെക്കുറിച്ചാണോ ട്രംപ് പരാമര്‍ശിച്ചതെന്ന് വ്യക്തമല്ല.
അടുത്ത മാസം ചൈനയില്‍ വെച്ച് ട്രംപ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബറില്‍ ദക്ഷിണ കൊറിയയില്‍ നടന്ന എപിഇസി ഉച്ചകോടിക്കിടെയാണ് അവര്‍ കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ രണ്ടാം അധികാര സമയത്തെ അവരുടെ ആദ്യ മുഖാമുഖ കൂടിക്കാഴ്ചയായിരുന്നു അത്.
