ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകളും എണ്ണ കിണറുകളും ഖാര്‍ഗ് ദ്വീപും നശിപ്പിക്കുമെന്ന് ട്രംപിന്റെ ഭീഷണി

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകളും എണ്ണ കിണറുകളും ഖാര്‍ഗ് ദ്വീപും നശിപ്പിക്കുമെന്ന് ട്രംപിന്റെ ഭീഷണി


വാഷിംഗ്ടണ്‍: ഇറാനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ, കൂടുതല്‍ യുക്തിപരമായ ഭരണകൂടവുമായി ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഡൊണള്‍ഡ് ട്രംപിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റ്. മാത്രമല്ല ഇറാന് കടുത്ത മുന്നറിയിപ്പ് നല്‍കിയതായും ട്രംപ് കുറിച്ചു. 

ഇറാന്റെ നേതൃത്വ പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്ന ട്രംപിന്റെ വാക്കുകള്‍ തള്ളിയ തെഹ്‌റാന്‍ അമേരിക്കയുമായി നേരിട്ടോ പരോക്ഷമായോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് പ്രതികരിച്ചത്.

ചര്‍ച്ചയില്‍ വലിയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും ഏതെങ്കിലും കാരണത്താല്‍ ഉടന്‍ ഒരു കരാറുണ്ടായില്ലെങ്കിലും ഹോര്‍മുസ് തുറന്നില്ലെങ്കിലും ഇറാനിലെ 'സുഖകരമായ താമസം' അവസാനിപ്പിച്ച് എല്ലാ വൈദ്യുതി പ്ലാന്റുകളും എണ്ണ കിണറുകളും ഖാര്‍ഗ് ദ്വീപും അതോടൊപ്പം എല്ലാ തീരസംരക്ഷണ സാങ്കേതിക കേന്ദ്രങ്ങളും പൊളിക്കുകയും തകര്‍ക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. 

ഇറാന്റെ പഴയ ഭരണകൂടത്തിന്റെ 47-വര്‍ഷത്തെ ഭീകരവത്കരണ കാലത്ത് തങ്ങളുടെ പല സൈനികരെ ഉള്‍പ്പെടെയുള്ള ആളുകളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തതിനുള്ള മറുപടിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.