മുംബൈ: പാകിസ്ഥാന്‍ മുന്നോട്ട് വെച്ച ചര്‍ച്ചകള്‍ സംബന്ധിച്ച അവകാശവാദങ്ങളെ തള്ളി ഇറാന്‍. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കയുമായി യാതൊരു നേരിട്ടുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
യു എസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇടനിലക്കാരിലൂടെ ആവശ്യങ്ങള്‍ മാത്രമാണ് കൈമാറപ്പെട്ടതെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
പാകിസ്ഥാന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാ വേദികള്‍ ഇറാന്റെ പങ്കാളിത്തത്തോട് ബന്ധമില്ലാത്തവയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. അതേസമയം സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പ്രാദേശിക ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിലും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം ആരാണെന്ന് ഓര്‍മ്മിക്കണമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. അമേരിക്കയുടെ ഡിപ്ലോമസി സ്ഥിരതയില്ലാത്തതാണെന്നും പറഞ്ഞു.
