ഷിക്കാഗോ മേയറേയും ഇല്ലിനോയി ഗവര്‍ണറേയും ജയിലില്‍ അടക്കണമെന്ന് ട്രംപ്

ഷിക്കാഗോ മേയറേയും ഇല്ലിനോയി ഗവര്‍ണറേയും ജയിലില്‍ അടക്കണമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെ ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണെയും ഇല്ലിനോയി ഗവര്‍ണര്‍ ജെബി പ്രിറ്റ്സ്‌കറെയും ജയിലിലടയ്ക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു. 

ഐസ്ഇ ഓഫീസര്‍മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ എഴുതി.

പ്രാദേശിക നേതാക്കളുടെ കേസും വിമര്‍ശനവും ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ ഷിക്കാഗോയ്ക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 

ഇല്ലിനോയി ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കര്‍ യു സ് പ്രസിഡന്റിന്റെ നീക്കത്തെ വിമര്‍ശിച്ചു. ഡെമോക്രാറ്റിക് നഗരങ്ങളായ ഷിക്കാഗോയിലും പോര്‍ട്ട്ലാന്‍ഡിലും നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം 'ഡിമെന്‍ഷ്യ' മൂലമാണെന്ന് അവകാശപ്പെട്ടു, ട്രംപിന്റെ തന്ത്രങ്ങള്‍ നേരിട്ട് നാസി പ്ലേബുക്കില്‍ നിന്നുള്ളതാണെന്ന് കൂട്ടിച്ചേര്‍ത്തു.

യു.എസിന്റെ ഏതെങ്കിലും പ്രസിഡന്റ് യു സിലെ പ്രധാന നഗരങ്ങളിലേക്ക് ആയുധങ്ങളുമായി സൈന്യത്തെ അയച്ചിട്ടുണ്ടോ എന്നും അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്ര ഇടതുപക്ഷ ഭ്രാന്തന്‍ പിന്തുണക്കാരില്‍ കൂടുതല്‍ വികലമായ അക്രമം നടന്നതായി ഗര്‍ണറുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി വൈറ്റ് ഹൗസ് എക്സിലെ പോസ്റ്റില്‍ പറഞ്ഞു. 

ട്രംപ് 'യുദ്ധമേഖല' എന്ന് മുദ്രകുത്തിയ ഷിക്കാഗോ നഗരത്തില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കുന്നത് തടയുന്നതിന് ഒക്ടോബര്‍ ആറിന് ല്ലിനോയി യു എസ് പ്രസിഡന്റിനെതിരെ കേസ് ഫയല്‍ ചെയ്തു.

അമേരിക്കന്‍ ജനത എവിടെ താമസിക്കുന്നു എന്നത് പരിഗണിക്കാതെ അമേരിക്കന്‍ സൈന്യത്തിന്റെ അധിനിവേശ ഭീഷണിയില്‍ ജീവിക്കരുതെന്നും അവരുടെ നഗരമോ സംസ്ഥാന നേതൃത്വമോ ഒരു പ്രസിഡന്റിന്റെ പ്രീതി നഷ്ടപ്പെടുത്തുന്നതല്ലെന്നും ല്ലിനോയി അറ്റോര്‍ണി ജനറല്‍ ഓഫീസ് എഴുതി.