ഗാസ സമാധാനപദ്ധതി ഒന്നാം ഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദികളുടെ മോചനം ഉടന്‍; ട്രംപ് ഈജിപ്തിലെത്തും

ഗാസ സമാധാനപദ്ധതി ഒന്നാം ഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദികളുടെ മോചനം ഉടന്‍; ട്രംപ് ഈജിപ്തിലെത്തും


കയ്‌റോ: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മു്‌നനോട്ടുവെച്ച 20 ഇന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചു. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടന്‍ മോചിപ്പിക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. 
ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയ (ഒക്ടോബര്‍ 7 ) തിന്റെ രണ്ടാം വാര്‍ഷികത്തിനു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. താന്‍ ഈ ആഴ്ച ഈജിപ്ത് സന്ദര്‍ശിച്ചേക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിര്‍ത്തല്‍ വേഗത്തിലാക്കാനും മോചന പദ്ധതികള്‍ അടിയന്തരമായി നടപ്പില്‍വരുത്താനും ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് (വ്യാഴം) ഈജിപ്തിലെത്തും.

ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇനിനര്‍ഥം എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ശക്തവും നിലനില്‍ക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേല്‍ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിന്‍വലിക്കും. എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും. അറബ്, മുസ്‌ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂര്‍വവുമായ സംഭവം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. സമാധാന സ്ഥാപകര്‍ അനുഗൃഹീതരാണ് ' - ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.