പന്നൂന്‍ വധഗൂഢാലോചനയിലുള്‍പ്പെട്ട 'സിസി1' ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്ന് സ്ഥിരീകരിച്ച് യുഎസ്

പന്നൂന്‍ വധഗൂഢാലോചനയിലുള്‍പ്പെട്ട 'സിസി1' ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്ന് സ്ഥിരീകരിച്ച് യുഎസ്


വാഷിംഗ്ടണ്‍: ഖാലിസ്ഥാന്‍ നേതാവ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിലെ പ്രധാന വ്യക്തിയായ 'സിസി1' ഇനിമുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്ന് സ്ഥിരീകരിച്ച് യുഎസ്.

ഖാലിസ്ഥാനി വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ട ശ്രമത്തിന്റെ ഭാഗമാണെന്ന് നീതിന്യായ വകുപ്പിലെ (ഡിഒജെ) കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 'സിസി1' എന്ന് തിരിച്ചറിഞ്ഞ വ്യക്തി മുന്‍ റോ ഓഫീസര്‍, ആണെന്നും  'ഇനിമുതല്‍ അദ്ദേഹം ഇന്ത്യാ ഗവണ്‍മെന്റിന്റെ ജീവനക്കാരനല്ലെന്നും അമേരിക്ക സ്ഥിരീകരിച്ചു.

ഉന്നതതല ഇന്ത്യന്‍ അന്വേഷണ സമിതി ചൊവ്വാഴ്ച യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ''ഉത്പാദനപരമായ കൂടിക്കാഴ്ച'' നടത്തിയതായി ബുധനാഴ്ച ഒരു പത്രസമ്മേളനത്തില്‍, യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍, പറഞ്ഞു. കേസിലെ തങ്ങളുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഇരുപക്ഷവും പങ്കിട്ടതായും അദ്ദേഹം പറഞ്ഞു.