വീടില്ലാത്തവര്‍ തെരുവുകളില്‍ ഉറങ്ങുന്നത് വിലക്കാമോ? കേസ് യുഎസ് സുപ്രീം കോടതിയില്‍

വീടില്ലാത്തവര്‍ തെരുവുകളില്‍ ഉറങ്ങുന്നത് വിലക്കാമോ? കേസ് യുഎസ് സുപ്രീം കോടതിയില്‍


വാഷിംഗ്ടണ്‍: ഭവനരഹിതരായ അമേരിക്കക്കാര്‍ തെരുവുകളില്‍ ഉറങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുമോ എന്ന പരിശോധിച്ച് യുഎസ് സുപ്രീംകോടതി. തെരുവുകളില്‍ താമസിക്കുന്ന നിരക്ക് ദിനം പ്രതി ഉയരുകയും അഭയകേന്ദ്രങ്ങളിലെ കിടപ്പ് സൗകര്യങ്ങളുടെ പരാധീനതയും രൂക്ഷമായ സാഹചര്യത്തിലാണ് തെരുവുകളില്‍ ഉറങ്ങുന്നത് വിലക്കാമോ എന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി കേള്‍ക്കുന്നത്.

പടിഞ്ഞാറന്‍ സംസ്ഥാനമായ ഒറിഗോണിലെ ഗ്രാന്റ്‌സ് പാസ് നഗരത്തിലെ നിയന്ത്രണങ്ങളെ ചുറ്റിപ്പറ്റിയാണ് കേസ് കേന്ദ്രീകരിച്ചിരിക്കുന്നത്. പൊതു പാര്‍ക്കുകള്‍ കൂടാരങ്ങളും പുതപ്പുകളും കാര്‍ഡ്‌ബോര്‍ഡുകളും കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്നാണ് പൊതു ഇടങ്ങളിലെ ക്യാമ്പിംഗ് അല്ലെങ്കില്‍ പൊതു സ്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള കിടക്കകള്‍ ഉപയോഗിക്കുന്നതിന് നഗരം നിരോധനം ഏര്‍പ്പെടുത്തിയത്.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നൂറ് ഡോളര്‍ പിഴയും ആവര്‍ത്തിച്ചുള്ള നിയമ ലംഘകര്‍ക്ക് ജയില്‍ ശിക്ഷയും ലഭിക്കും.

ഉറങ്ങാന്‍ മറ്റെവിടെയും ഇല്ലാത്ത ആളുകളെ ക്യാമ്പിംഗില്‍ നിന്ന് വിലക്കുന്നത് 'ക്രൂരവും അസാധാരണവുമായ ശിക്ഷ'ക്ക് തുല്യമാണെന്നാണ് വീടില്ലാത്തവരുടെ അഭിഭാഷകര്‍ വാദിക്കുന്നത്. ഇത് യുഎസ് ഭരണഘടനയുടെ എട്ടാം ഭേദഗതി പ്രകാരം നിരോധിച്ചിട്ടുള്ളകാര്യമാണ്.

ജൂണ്‍ 30-നകം പ്രതീക്ഷിക്കുന്ന ഒമ്പത് സുപ്രീം കോടതി ജസ്റ്റിസുമാരുടെ അന്തിമ തീരുമാനം ഈ വിഷയത്തില്‍ ഗുരുതരമായ സ്വാധീനമുണ്ടാക്കും. 2023 ലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 653,100 ആളുകള്‍ ഭവനരഹിതരുണ്ട്.

സംസ്ഥാനം പാസാക്കിയിട്ടുള്ള നിലവിലെ ഓര്‍ഡിനന്‍സുകള്‍ ഭവനരഹിതരായ ആളുകള്‍ക്ക് അനന്തമായ പിഴയും ജയില്‍വാസവും നേരിടാതെ ഗ്രാന്റ്‌സ് പാസില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന്  നിരോധനത്തിനെതിരെ വാദിക്കുന്ന അഭിഭാഷകനായ കെല്‍സി കോക്രന്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

നിരോധനം 'നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തെ മറ്റൊരാളുടെ പ്രശ്നമാക്കി മാറ്റുന്നു, ഭവനരഹിതരായ താമസക്കാരെ മറ്റ് അധികാരപരിധികളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നു' എന്ന് കോക്രാന്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രാന്റ്‌സ് പാസിന്റെ അഭിഭാഷകനായ തീന്‍ ഇവാഞ്ചലിസ് നഗരത്തിലെ ശിക്ഷകളെ 'ഒരു തരത്തിലും അസാധാരണമല്ല' എന്ന് വാദിച്ചു.

 ''ഈ കോടതി ഒന്‍പതാം സര്‍ക്യൂട്ടിന്റെ പരാജയപ്പെട്ട പരീക്ഷണം വിപരീതമാക്കുകയും അവസാനിപ്പിക്കുകയും വേണമെന്ന് 2022-ല്‍ നഗരത്തിന്റെ നിയന്ത്രണങ്ങള്‍ തടഞ്ഞ അപ്പീല്‍ കോടതിയെ പരാമര്‍ശിച്ച് ഇവാഞ്ചലിസ് ജസ്റ്റിസുമാരോട് പറഞ്ഞു.

2022 ലെ വിധി പാളയങ്ങളുടെ വ്യാപനത്തിന് ഇന്ധനം നല്‍കുകയും അതേസമയം സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവരെ ദോഷകരമായി ബാധിക്കുകയും ചെയ്തു എന്ന് ഇവാഞ്ചലിസ് പറഞ്ഞു.

40,000 വരുന്ന ഗ്രാന്റ്‌സ് പാസ്, ജനസംഖ്യയില്‍പെട്ടവര്‍ക്ക് മുനിസിപ്പല്‍ ഭവനരഹിതരുടെ അഭയകേന്ദ്രം ലഭ്യമല്ല, പകരം അവര്‍ സ്വകാര്യ ചാരിറ്റികളെയാണ് ആശ്രയിക്കുന്നത്.

സുപ്രീം കോടതിയില്‍ അപ്പീല്‍ പരാജയപ്പെട്ടാല്‍ നഗരം എന്തുചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിന്റെ ചോദ്യത്തിന്, ഒന്നുംചെയ്യാനാകില്ല എന്ന് ഇവാഞ്ചലിസ് പറഞ്ഞു.