ന്യൂയോര്‍ക്ക് : അമേരിക്കയില്‍ നവംബര്‍ 3 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. മുമ്പ് മാര്‍ച്ച് 10 ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെച്ചത്. ഡിജിറ്റല്‍ ക്ലോക്കുകളും കംപ്യൂട്ടറുകളും ഓട്ടമാറ്റിക്കലായി സമയമാറ്റം രേഖപ്പെടുത്തും. എന്നാല്‍ മറ്റു ക്ലോക്കുകളിലും വാച്ചുകളിലും മാനുവലായി സമയമാറ്റം വരുത്തേണ്ടതുണ്ട്.
നവംബര്‍ 3-ന് പുലര്‍ച്ചെ 1:59:59-നാകും ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സമയമാറ്റം സംഭവിക്കുക. സൂര്യന്‍ വൈകുന്നേരം ഒരു മണിക്കൂര്‍ നേരത്തെ അസ്തമിക്കുകയും രാവിലെ ഒരു മണിക്കൂര്‍ നേരത്തെ ഉദിക്കുകയും ചെയ്യുന്ന പ്രതിഭാസകാലമാണിത്.
ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, തിരിച്ചുവെക്കുന്ന സമയം മാറ്റമാണ് യു.എസ് പിന്തുടരുന്നത്. ഇത്തരം രീതി ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ ) വിന്റര്‍(ംശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്. സ്പ്രിങ്ങ് ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.
എന്നാല്‍, യു.എസില്‍ എല്ലായിടത്തും ഇത് അങ്ങനെയങ്ങ് പിന്തുടരില്ല. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.
അമേരിക്കയില്‍ നവംബര്‍ 3 മുതല്‍ സമയമാറ്റം; പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും