ജെ ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ്

ജെ ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ഇറാനുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസില്‍ നടക്കുന്ന നയരൂപീകരണ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

അതിനിടെ ഇസ്ലാമാബാദ് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള പ്രതിനിധി സംഘത്തിന്റെ സ്ഥിരീകരണം സംബന്ധിച്ച് ഇറാനിയന്‍ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു

പാകിസ്ഥാനില്‍ ഇറാനുമായി രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ യു എസ് 'വളരെ വളരെ ശക്തമായ' നിലപാട് സ്വീകരിക്കുന്നുവെന്ന് ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.  

ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ ഉപരോധം തുടരുന്ന യു എസ് സേന 28 കപ്പലുകള്‍ക്ക് തിരികെ പോകാനോ തുറമുഖത്തേക്ക് മടങ്ങാനോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

ഇറാന്‍ കപ്പലുകള്‍ക്കെതിരായ യു എസ് നീക്കങ്ങള്‍ 'കടല്‍ക്കൊള്ള'യാണെന്ന് തെഹ്റാന്‍ പറയുന്നു

രണ്ട് ഇറാനിയന്‍ കപ്പലുകള്‍ക്കെതിരായ യു എസ് നീക്കങ്ങള്‍ കടല്‍ക്കൊള്ളയും രാജ്യ ഭീകരതയും ആണെന്നും ചര്‍ച്ചകളിലെ യു എസിന്റെ ഗൗരവത്തെ ചോദ്യം ചെയ്യുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നു.