സമാധാനത്തിനല്ല രാഷ്ട്രീയത്തിനാണ് നൊബേല്‍ കമ്മിറ്റി സ്ഥാനം നല്‍കിയതെന്ന് വൈറ്റ് ഹൗസ്

സമാധാനത്തിനല്ല രാഷ്ട്രീയത്തിനാണ് നൊബേല്‍ കമ്മിറ്റി സ്ഥാനം നല്‍കിയതെന്ന് വൈറ്റ് ഹൗസ്


വാഷിങ്ടണ്‍: സമാധാന നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വിമര്‍ശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തേക്കാള്‍ കൂടുതല്‍ രാഷ്ട്രീയത്തിനാണ് സ്ഥാനം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നാണ് വൈറ്റ് ഹൗസ് ആരോപിച്ചത്. എന്നാല്‍ ട്രംപ് ഇനിയും സമാധാനക്കരാറുണ്ടാക്കുന്നതിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് വൈറ്റ്ഹൗസ് വക്താവ് സ്റ്റീവന്‍ ച്യുങ് പ്രതികരിച്ചത്.

ട്രംപിനെപ്പോലെ മറ്റാരുമില്ല. ആഗ്രഹിച്ചാല്‍ പര്‍വതങ്ങള്‍ പോലും നീക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ച്യുങ് പറയുന്നു.

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാനായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രയത്‌നിച്ചിരുന്നു.