ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ട്രംപ്

ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇസ്രായേല്‍- ഹമാസ് ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായി നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ ചാനലില്‍ പറഞ്ഞു.

കൂടാതെ, കരാര്‍ പ്രഖ്യാപിച്ച് യുഎസും ഖത്തറും ഈജിപ്തും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ചര്‍ച്ചകളെക്കുറിച്ച് പരിചയമുള്ള ഒരു മുതിര്‍ന്ന അറബ് നയതന്ത്രജ്ഞന്‍ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.