റോം: ഡിസംബറില്‍ ഇറാന്‍ തടവിലാക്കിയ ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക സെസീലിയ സലാ മോചിതയായി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് ഇക്കാര്യം അറിയിച്ചത്. ഊര്‍ജിത നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവിലാണ് മോചനമെന്നും സെസീലിയ ഇറ്റലിയിലേക്കു തിരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജേര്‍ണലിസ്റ്റ് വിസയില്‍ ഡിസംബര്‍ 16ന് ടെഹ്‌റാനിലെത്തിയ സെസീലിയയെ ശരിയ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് മൂന്നു ദിവസങ്ങള്‍ക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഹമ്മദ് അബെദിനി എന്ന ഇറേനിയന്‍ എന്‍ജിനിയറെ ഡിസംബര്‍ 16ന് അമേരിക്കയുടെ നിര്‍ദേശപ്രകാരം മിലാന്‍ വിമാനത്താവളത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.