ഗാസ പുനർനിർമ്മാണത്തിന് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' 5 ബില്യൺ ഡോളർ സഹായ വാഗ്ദാനം ചെയ്തു

ഗാസ പുനർനിർമ്മാണത്തിന് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' 5 ബില്യൺ ഡോളർ സഹായ വാഗ്ദാനം ചെയ്തു


വാഷിംഗ്ടൺ: യുദ്ധത്തിൽ തകർന്ന ഗാസ പുനർനിർമ്മിക്കാൻ 5 ബില്യൺ ഡോളർ സഹായവാഗ്ദാനം ലഭിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. താൻ രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' അംഗരാജ്യങ്ങളാണ് ഈ തുക വാഗ്ദാനം ചെയ്തതെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. 'ചരിത്രത്തിലെ ഏറ്റവും നിർണായകമായ അന്താരാഷ്ട്ര വേദിയായി ബോർഡ് ഓഫ് പീസ് മാറും; അതിന്റെ ചെയർമാനായി സേവനം ചെയ്യുന്നത് അഭിമാനകരം,' എന്നും അദ്ദേഹം കുറിച്ചു. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ആദ്യ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

പുനർനിർമ്മാണ നിധിയോടൊപ്പം ഗാസയിൽ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ, പൊലീസ് സേനകൾക്കായി ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാനും അംഗരാജ്യങ്ങൾ തയ്യാറായതായി ട്രംപ് വ്യക്തമാക്കി. ഏതെല്ലാം രാജ്യങ്ങളാണ് തുകയും സൈനികരെയും നൽകുന്നതെന്നത് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇൻഡോനേഷ്യൻ സൈന്യം ജൂൺ അവസാനത്തോടെ 8,000 സൈനികരെ മനുഷ്യാവകാശ ശാന്തിമിഷനായി തയ്യാറാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇത് ട്രംപിന് ലഭിച്ച ആദ്യ വ്യക്തമായ സൈനിക പ്രതിബദ്ധതയെന്ന വിലയിരുത്തലുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യയോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും, 'ബോർഡ് ഓഫ് പീസ്' യോഗത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നില്ല. 20ൽ അധികം അംഗങ്ങളുള്ള ബോർഡിൽ എത്ര രാജ്യങ്ങൾ ആദ്യയോഗത്തിൽ പങ്കെടുക്കും എന്നതും വ്യക്തമായിട്ടില്ല.

ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സംവിധാനമായി ആദ്യം കണ്ടിരുന്ന ബോർഡ്, ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്ന വിപുലമായ വേദിയായി മാറുകയാണെന്നാണ് വിലയിരുത്തൽ. രണ്ടാം ലോകമഹായുദ്ധാനന്തര അന്താരാഷ്ട്ര ക്രമത്തെ പുനഃക്രമീകരിക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായും ഇത് കാണപ്പെടുന്നു. യു.എൻ സുരക്ഷാസമിതിയെ മറികടക്കാനുള്ള അമേരിക്കൻ ശ്രമമാണ് ഇത് എന്ന സംശയത്തോടെ യൂറോപ്യൻ കൂട്ടാളികളിൽ പലരും ബോർഡിൽ ചേരാൻ മടിച്ചിരിക്കുകയാണ്.

വ്യാഴാഴ്ചത്തെ യോഗം ഡിശലേറ ടമേലേ െകിേെശൗേലേ ീള ജലമരലൽ നടക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിന്റെ പ്രഖ്യാപനപ്രകാരം ഈ സ്ഥാപനം 'ഡോണൾഡ് ജെ ട്രംപ് യു.എസ്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പീസ്' എന്ന പേരിൽ പുനർനാമകരണം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഭരണകൂടം സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് മുൻ ജീവനക്കാർ കോടതിയെ സമീപിച്ചതും വിവാദമായി തുടരുന്നു.

ഗാസ പുനർനിർമ്മാണം അതീവ വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ണീൃഹറ ആമിസ ഉൾപ്പെടെ വിവിധ സംഘടനകൾ ഗാസ പുനർനിർമ്മിക്കാൻ ഏകദേശം 70 ബില്യൺ ഡോളർ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. രണ്ട് വർഷത്തിലേറെ നീണ്ട യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്.

അമേരിക്കൻ ഇടപെടലിൽ ഒക്ടോബർ 10ന് ഉണ്ടായ വെടിനിർത്തൽ കരാർ ഇസ്രയേൽഹമാസ് സംഘർഷം ശമിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഇസ്രയേൽ സേനയുടെ വ്യോമാക്രമണങ്ങൾ ഇടയ്ക്കിടെ തുടരുന്നു. കരാറനുസരിച്ച് ഹമാസ് നിരായുധമാക്കൽ ഉറപ്പാക്കാൻ ആയുധധാരികളായ അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ സേന വിന്യസിക്കണമെന്നത് ഇസ്രയേലിന്റെ പ്രധാന ആവശ്യമാണെങ്കിലും, അതിൽ പങ്കെടുക്കാൻ ഇതുവരെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.