ലണ്ടനും പാരീസും ഇറാന്‍ മിസൈല്‍ ഭീഷണിക്കു കീഴിലെന്നത് യാഥാര്‍ഥ്യമായെന്ന് ഡഗ്ലസ് ബാറി

ലണ്ടനും പാരീസും ഇറാന്‍ മിസൈല്‍ ഭീഷണിക്കു കീഴിലെന്നത് യാഥാര്‍ഥ്യമായെന്ന് ഡഗ്ലസ് ബാറി


ലണ്ടന്‍: യൂറോപ്പിലേക്കുള്ള ഇറാന്‍ ഭീഷണി യാഥാര്‍ഥ്യമായെന്ന ആയുധ രംഗത്തെ വിദഗ്ധന്‍. യു കെ- യു എസ് സൈനിക കേന്ദ്രമായ ഡിഗോ ഗാര്‍സിയയിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് ഇതേ ദൂരത്തുള്ള ലണ്ടനും പാരീസിനും ഭീഷണിയാകുന്നതെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ സൈനിക വ്യോമയാന വിദഗ്ധന്‍ ഡഗ്ലസ് ബാറി വ്യക്തമാക്കി.

യൂറോപ്പിനുള്ള സന്ദേശമാണ് ഈ ആക്രമണമെന്ന് ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ചില യൂറോപ്യന്‍ സര്‍ക്കാരുകള്‍ അത്തരത്തില്‍ തന്നെ വിലയിരുത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ ഇത് ശക്തമായ നീക്കമായി കാണാന്‍ സാധ്യതയുണ്ടെന്ന് ബാറി കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ നിന്നുള്ള ഭീഷണി യൂറോപ്പില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇതിനകം തന്നെ ഈ പ്രവണത ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.