മോസ്‌കോ: ഇറാന്റെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായി തങ്ങള്‍ തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. പേര്‍ഷ്യന്‍ പുതുവത്സരമായ നവ്‌റോസിനോടനുബന്ധിച്ച് ഇറാനെ അഭിസംബോധന ചെയ്ത് നല്‍കിയ സന്ദേശത്തിലാണ് പുടിന്റെ പരാമര്‍ശം ക്രെംലിന്‍ പുറത്തിറക്കിയത്.
ഇറാനെ സഹായിക്കാന്‍ റഷ്യ ഉപഗ്രഹ ചിത്രങ്ങളും മെച്ചപ്പെടുത്തിയ ഡ്രോണ്‍ സാങ്കേതികവിദ്യയും നല്‍കുന്നുവെന്ന് ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവന്നത്.
