ആഢംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

ആഢംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്


ദുബായ്: ദുബായില്‍ ആഢംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ). മലയാളികള്‍ അടക്കം ഒട്ടേറെ പേര്‍ക്ക് ഗുണമാകുന്നതാണ് പുതിയ പ്രഖ്യാപനം.

ദുബായില്‍ ദീര്‍ഘകാലം താമസിക്കാന്‍ കഴിയുന്ന ഗോള്‍ഡന്‍ വിസ സംബന്ധിച്ച് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 2025 നോടനുബന്ധിച്ച് വിശദമായി അറിയാന്‍ കഴിയും. ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെയാണ് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ.

മറ്റു വിസകളില്‍നിന്ന് വ്യത്യസ്തമായി ഒരാളെ ആറ് മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടരാന്‍ അനുവദിക്കുന്നതാണ് 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന പുതുക്കല്‍ കാലയളവുള്ള യുഎഇ ഗോള്‍ഡന്‍ വിസ. നിക്ഷേപകര്‍, കലാകാരന്മാര്‍, പ്രതിഭകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നത്.