ഇസ്‌ലാമാബാദ് : പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് ഭൂചലനം ഉണ്ടായത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് (യുഎസ്ജിഎസ്) ഇക്കാര്യം അറിയിച്ചത്.
ബലൂചിസ്ഥാനിലെ ഉതാല്‍ നഗരത്തിന് 65 കിലോമീറ്റര്‍ കിഴക്ക് തെക്ക് കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചി വരെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാകിസ്ഥാനില്‍ ഭൂചലനം അനുഭവപ്പെടുന്നത് ഇതാദ്യമായിട്ടില്ല. നേരത്തെ, ഫെബ്രുവരി 28ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ മ്യാന്‍മറിലും തായ്‌ലന്‍ഡിലും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മ്യാന്മറിലുണ്ടായ ഭൂകമ്പത്തില്‍ 2,700ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.