ഇന്തോനേഷ്യയിലെ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു

ഇന്തോനേഷ്യയിലെ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു


ജകാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുള്ള അനധികൃത സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു. 25 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി. പടിഞ്ഞാറന്‍ സുമാത്രയിലെ സോലോക് ജില്ലയിലാണ് അപകടം.

ഖനനത്തിനിടെ കനത്ത മഴയെതുടര്‍ന്ന് തൊട്ടടുത്ത കുന്നിടിയുകയായിരുന്നെന്ന് പ്രാദേശിക ദുരന്ത നിവാരണ ഏജന്‍സി തലവന്‍ ഇര്‍വാന്‍ എഫന്‍ഡോയ് പറഞ്ഞു. പ്രദേശവാസികള്‍ തന്നെയാണ് ഇവിടെ യന്ത്രങ്ങളൊന്നുമില്ലാതെ ഖനനം നടത്തുന്നത്. പൊലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.