വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: സമാധാന ചർച്ചകൾ സങ്കീർണമാക്കി വീണ്ടും യു.എസ്- ഇറാൻ ആക്രമണം. രാവിലെ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപത്തായി നടത്തിയ അമേരിക്കൻ ആക്രമണത്തിന് മറുപടിയായി വ്യാഴാഴ്ച പുലര്‍ച്ചെ 4:50 ന് ഒരു അമേരിക്കന്‍ വ്യോമത്താവളത്തില്‍ തിരിച്ചടി നല്കിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. എന്നാല്‍ ഏതുവ്യോമതാവളമാണ് ലക്ഷ്യമിട്ടതെന്നു ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.
തങ്ങൾക്കെതിരായ ഏത് ആക്രമണത്തിനും മറുപടി നൽകുമെന്നും കൂടുതൽ ശക്തമായ തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും ഐ.ആർ.ജി.സി പറഞ്ഞു. എന്നാൽ, ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നാണ് യു.എസ് അധികൃതരുടെ വാദം. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ നാല് ഡ്രോണുകൾ യു.എസ് സൈന്യം വെടിവെച്ചിടുകയായിരുന്നു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുത്ത വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്- യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനു പിന്നാലെ വാഷിംഗ്ടണ്‍ ആവര്‍ത്തിച്ച് വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്ന് ടെഹ്റാന്‍ ആരോപിച്ചു. അതിനിടെ, മിസൈൽ- ഡ്രോൺ ആക്രമണം നേരിട്ടതായി കുവൈറ്റ് സൈന്യം അറിയിച്ചു. എന്തിനെയാണ് ലക്ഷ്യമിട്ടതെന്നോ ആരാണ് ആക്രമണം നടത്തിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല.
കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച യു.എസ് ബന്ധമുള്ള എണ്ണ ടാങ്കറിന് നേരെ ഐ.ആര്‍.ജി.സി നാവികസേന മുന്നറിയിപ്പ് വെടിയുതിര്‍ത്തതായും അത് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായതായും ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ഇറാനിയന്‍ നാവിക സേനയുടെ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ഇറാനിയന്‍ ഏകോപനമില്ലാതെ ജലപാതയിലൂടെ കടക്കാന്‍ ശ്രമിച്ച നാല് കപ്പലുകളും തിരിച്ചയച്ചതായി മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനിയന്‍ അനുമതിയോടെ 23 കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പറഞ്ഞു, ഇത് സംഘര്‍ഷത്തിന് മുമ്പുള്ള സാധാരണ കപ്പല്‍ ഗതാഗതത്തെക്കാള്‍ ഏറെ കുറവാണ്.
യു.എസ് ആക്രമണത്തിന് ഇറാന്റെ തിരിച്ചടി; അമേരിക്കൻ വിമാനത്താവളം ആക്രമിച്ചെന്ന് ഇറാൻ
