കുവൈറ്റിലെയും ബഹ്റിനിലെയും ഇറാന്റെ മിസൈൽ ആക്രമണം: തിരിച്ചടിച്ച് യു.എസ്

കുവൈറ്റിലെയും ബഹ്റിനിലെയും ഇറാന്റെ മിസൈൽ ആക്രമണം: തിരിച്ചടിച്ച് യു.എസ്


ടെഹ്‌റാന്‍: കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച് യു.എസ്. ഇറാൻ നടത്തിയ മിസൈൽ‍- ഡ്രോൺ ആക്രമണങ്ങളെ യു.എസ് സൈന്യം ശക്തമായി പ്രതിരോധിച്ചതായും ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബഹ്റിനിലെ യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തും മറ്റൊരു വ്യോമത്താവളത്തിലും ആക്രമണം നടത്തിയ ഇറാൻ റവലൂഷനറി ​ഗാർഡിന്റെ അവകാശവാദം യു.എസ് സൈന്യം നിഷേധിച്ചു. ​ഗൾഫ് മേഖലയിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ അയച്ചെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്തെത്തിയില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.