മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഇസ്രയേല്‍ ആദ്യം അനുശോചിച്ചു; പിന്നീട് പിന്‍വലിച്ചു

മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഇസ്രയേല്‍ ആദ്യം അനുശോചിച്ചു; പിന്നീട് പിന്‍വലിച്ചു


ജറുസലേം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇസ്രയേല്‍ പിന്നാലെ അതു പിന്‍വലിച്ചു. ''ശാന്തമായി വിശ്രമിക്കു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ.'' എന്നാണ് ജറുസലേമിലെ പശ്ചിമ മതില്‍ സന്ദര്‍ശിച്ച മാര്‍പാപ്പയുടെ ചിത്രത്തിനൊപ്പം ഔദ്യോഗിക എക്‌സില്‍ കുറിച്ചത്.

എന്നാല്‍ പിന്നാലെ ഇതു പിന്‍വലിക്കുകയായിരുന്നു. അനുശോചനം പിന്‍വലിച്ചതിന്റെ കാരണം ഇസ്രയേല്‍ വ്യക്തമാക്കിയില്ല.

അതേസമയം, ഇസ്രയേലിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ തയാറായിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. 2014ലാണ് മാര്‍പാപ്പ ജൂതമതത്തിലെ ഏറ്റവും പവിത്രമായ പ്രാര്‍ഥനാ സ്ഥലമായ വെസ്‌റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചത്. ജെറുസലേമിനേയും ബെത്‌ലഹേമിനേയും വിഭജിക്കുന്ന മതിലാണ് ഇത്.