ബ്രിട്ടീഷ് പോപ് ഗായകന്‍ ലിയാം പെയ്ന്‍ അര്‍ജന്റീനയിലെ ഹോട്ടലിന്റെ മൂന്നാംനിലയില്‍നിന്ന് വീണു മരിച്ച നിലയില്‍

ബ്രിട്ടീഷ് പോപ് ഗായകന്‍ ലിയാം പെയ്ന്‍ അര്‍ജന്റീനയിലെ ഹോട്ടലിന്റെ മൂന്നാംനിലയില്‍നിന്ന് വീണു മരിച്ച നിലയില്‍


ബ്രിട്ടീഷ് ഗായകനും പ്രശസ്ത ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷനിലെ അംഗവുമായിരുന്ന ലിയാം പെയ്ന് ദാരുണാന്ത്യം. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസസര്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ച നിലയിലാണ് ലിയാമിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. താമസിച്ചിരുന്ന ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാമുകി കെയ്റ്റ് കസീഡിയക്കൊപ്പം അവധിയാഘോഷിക്കാനായാണ് പെയ്ന്‍ അര്‍ജന്റീനയില്‍ വന്നത്. ലിയാം അപകടത്തിന് തൊട്ട് മുന്‍പേ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദി എക്‌സ് ഫാക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന താരങ്ങളായ ലിയാം പെയ്‌നും ,ഹാരി സ്‌റ്റൈല്‍സ്,ലൂയിസ് ടോംലിന്‍സണ്‍, നിയാല്‍ ഹൊറാന്‍, സെയ്ന്‍ മാലിക് എന്നിവര്‍ ഒന്നിച്ച് 2010ല്‍ രൂപീകരിച്ച ബാന്‍ഡായിരുന്നു വണ്‍ ഡയറക്ഷന്‍. പിന്നീട് ലോകമെമ്പാടും വമ്പന്‍ തരംഗം ആയി മാറിയ വണ്‍ ഡയറക്ഷന്‍ 2016 ലാണ് പിരിഞ്ഞത്. പിന്നീട് ബാന്‍ഡിലെ അംഗങ്ങള്‍ ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങളുമായി സജീവമായിരുന്നു. പുതിയ സോളോ ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് ലിയാം പെയ്ന്റെ അപ്രതീക്ഷിത മരണം