ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പരസ്യ പ്രതികരണവുമായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. തന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടുവെ അഞ്ചു കുട്ടികളും കൊല്ലപ്പെട്ടവരിലുണ്ടെന്നും മസൂദ് അസ്ഹര്‍ പറഞ്ഞു.
തന്റെ മുതിര്‍ന്ന സഹോദരി, അവരുടെ ഭര്‍ത്താവ്, സഹോദരി പുത്രന്‍ ഫാസില്‍ ബാഞ്ചേ, അയാളുടെ ഭാര്യയും മസൂദിന്റെ ശിഷ്യയുമായിരുന്ന ഫാസില, സഹോദരന്‍ ഹുസൈഫ, അദ്ദേഹത്തിന്റെ മാതാവ്, രണ്ട് സഹായികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നുണ്ടെന്നാണ് മസൂദ് പറഞ്ഞത്.
കുടുംബത്തിലെ ഇത്രയും പേര്‍ കൊല്ലപ്പെട്ടതില്‍ തനിക്ക് നിരാശയോ പശ്ചാത്താപമോ ഇല്ലെന്നും പകരം താനും അവരോടൊപ്പം യാത്രയില്‍ ഒത്തു ചേരേണ്ടതായിരുന്നുവെന്നാണ് തോന്നിയതെന്നും പറഞ്ഞു.
യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അന്താരാഷ്ട്ര ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് 56കാരനായ മസൂദ്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ മസൂദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം എന്നിവയിലെല്ലാം മസൂദിന്റെ പേരുണ്ട്. 1994ല്‍ ഇന്ത്യ ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും എയര്‍ ഇന്ത്യ ഐസി 814 റാഞ്ചിയതിനു പിന്നാലെ മോചിപ്പിക്കേണ്ടി വന്നു.