ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അഭ്യര്‍ഥിച്ച് എന്‍ ഐ എ. ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൈവശമുള്ള വിദേശ സഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് എന്‍ ഐ എ അറിയിച്ചു.
ആക്രമണം നടന്നതിന്റെ വിവിധ ദൃശ്യങ്ങളും ഫോട്ടോയുമുള്‍പ്പെടെയുള്ളവ എന്‍ ഐ എ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഔദ്യോഗിക അന്വേഷണ ചുമതല എന്‍ ഐ എക്കാണ്. അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കുടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.