തെഹ്‌റാന്‍: പോകാന്‍ അനുമതി തന്നതിന് ശേഷം വെടിവെക്കുന്നത് എന്തിനാണെന്ന ഇന്ത്യന്‍ കപ്പലില്‍ നിന്നും ഇറാന്‍ നാവിക സേനയ്ക്ക് അയച്ച സന്ദേശം പുറത്തായി. ഹോര്‍മൂസിലൂടെ പോകാന്‍ അനുമതി തന്നുവെന്നും പട്ടികയില്‍ രണ്ടാമതുള്ള പേരാണെന്നും എന്നിട്ടെന്തിനാണിപ്പോള്‍ വെടിവെക്കുന്നത് തിരികെ പോകാന്‍ അനുവദിക്കൂ എന്നുമാണ് കപ്പല്‍ ജീവനക്കാരന്‍ അയച്ച സന്ദേശത്തിലുള്ളത്.
ജഗ് അര്‍ണവ്, സന്‍മര്‍ ഹെരാള്‍ഡ് എന്നീ ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരെയാണ് ഇറാന്‍ നാവികസേന കഴിഞ്ഞദിവസം വെടിയുതിര്‍ത്തത്. ഇതില്‍ സന്‍മര്‍ ഹെരാള്‍ഡില്‍നിന്നുള്ള സന്ദേശമാണ് പുറത്തുവന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് ശേഷം ഇറാന്‍ ഇടയ്ക്കിടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്നു. മാരിടൈം ട്രാഫിക്കില്‍ ലഭ്യമായ വിശദാംശങ്ങള്‍ പ്രകാരം നിരവധി ഇന്ത്യന്‍, വിദേശ പതാകയുള്ള കപ്പലുകള്‍ ഇപ്പോഴും ഹോര്‍മുസ് കടക്കാന്‍ കാത്തിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 13 ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലും ആറെണ്ണം ഒമാന്‍ ഉള്‍ക്കടലിലും ഒന്ന് ഏദന്‍ ഉള്‍ക്കടലിലും മൂന്ന് എണ്ണം ചെങ്കടലിലും തുടരുന്നുണ്ട്.
