കൈവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്ന് നടത്തി റഷ്യ. ഒറ്റ രാത്രികൊണ്ട് 656 ഡ്രോണുകളും 73 മിസൈലുകളും യുക്രെയ്‌നലേക്ക് തൊടുത്തുവിട്ടതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 13 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരക്കേറ്റതായും റപ്പോർട്ടുകളുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ ആരോപിച്ചു. ആക്രമണത്തിൽ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നാശനഷ്ടങ്ങളും സാധാരണ ജനങ്ങൾക്കിടയിൽ ആളപായവും ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അതേസമയം, യുക്രെയ്‌നിന്റെ സൈനിക-വ്യവസായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള വൻ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചു. ഹൈപ്പർസോണിക് മിസൈലുകൾ ഉൾപ്പെടെ വിവിധ ആയുധ സംവിധാനങ്ങൾ ഉപയോഗിച്ചെന്നും എന്നാൽ സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണമെന്നും മോസ്‌കോ അവകാശപ്പെട്ടു.
യുക്രെയ്ൻ വ്യോമസേനയുടെ കണക്കുപ്രകാരം ആക്രമണത്തിനിടെ എത്തിയ 602 ഡ്രോണുകളും 40 മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ തകർത്തു. എന്നിരുന്നാലും ചില മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തി നാശനഷ്ടം വിതച്ചു.
2022 ഫെബ്രുവരിയിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റരാത്രി ആക്രമണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് റഷ്യ വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തിന് പിന്നാലെ യുക്രെയ്ൻ വദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. യുദ്ധഭൂമിയിൽ മുന്നേറ്റം നേടാനാകാത്തതിനാൽ ഭീകരത മാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആയുധമെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതരോധിക്കാൻ കൂടുതൽ ശക്തമായ വ്യോമപ്രതരോധ സംവിധാനങ്ങൾ അടിയന്തരമായി ആവശ്യമാണെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് അമേരിക്കൻ സഹായവും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുള്ള മിസൈൽ വിതരണവും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സ്വിറിഡെങ്കോയും സമാന ആവശ്യം ഉന്നയിച്ചു. വ്യോമപ്രതിരോധ ശൃംഖല ശക്തിപ്പെടുത്തുന്നതിലെ കാലതാമസം കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.
656 ഡ്രോണുകളും 73 മിസൈലുകളും; യുക്രെയ്‌നിന് നേരെ റഷ്യയുടെ അതിശക്ത വ്യോമാക്രമണം, മരണം 13 ആയി
