ഒടുവിൽ ശരിയായി; സി.ബി.എസ്.ഇ പുനർമൂല്യനിർണയ വെബ്സൈറ്റ് തകരാർ പരി​ഹരിച്ചു, 6 വരെ അപേക്ഷിക്കാം

ഒടുവിൽ ശരിയായി; സി.ബി.എസ്.ഇ പുനർമൂല്യനിർണയ വെബ്സൈറ്റ് തകരാർ പരി​ഹരിച്ചു, 6 വരെ അപേക്ഷിക്കാം


ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റിൻ്റെ സാങ്കേതിക തകരാറുകൾ പൂർണമായും പരിഹരിച്ചു. ഇന്നലെ രാവിലെ മുതൽ വെബ്സൈറ്റുകൾ പണിമുടക്കിയിരുന്നെങ്കിലും നിലവിൽ വിദ്യാർഥികൾക്ക് തടസങ്ങളില്ലാതെ അപേക്ഷ സമർപ്പിക്കാം. ഇന്ന് മുതൽ ഈ മാസം ആറ് വരെയാണ് അപേക്ഷിക്കാനുള്ള സമയം.

തങ്ങളുടെ മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഇതിനകം തന്നെ കൈപ്പറ്റിയിട്ടുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക പോർട്ടൽ വഴി പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മാർക്കിൽ വലിയ കുറവുണ്ടായതായി നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. 12-ാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി സി.ബി.എസ്.ഇ കഴിഞ്ഞ ദിവസം സമ്മതിക്കുകയും ചെയ്തു.