വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം;അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭർത്താവ്

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം;അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി  സഹോദരീ ഭർത്താവ്


തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. മന്ത്രിയുടെ സഹോദരീഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് നിയമനവിവരം ശ്രദ്ധേയമായത്. കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നുണ്ട്.

ബന്ധുനിയമന വിഷയത്തിൽ മുൻ എൽ.ഡി.എഫ്. സർക്കാരിനെതിരെ യു.ഡി.എഫ്. ശക്തമായ വിമർശനം ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അതേ രീതിയിലുള്ള നിയമനം യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗത്തിന്റെ ഓഫീസിൽ നടന്നത്. ഇതോടെ വിഷയത്തിൽ രാഷ്ട്രീയ വിമർശനങ്ങളും ചർച്ചകളും ശക്തമായിരിക്കുകയാണ്.