മസ്‌കത്ത്: ഇറാൻ-യു.എസ് നിർണായക ആണവ ചർച്ചകൾക്ക് മുന്നോടിയായി ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമാരായ സയ്യിദ് ബദർഹമദ് അൽ ബുസൈദിയും സയ്യിദ് അബ്ബാസ് അരഘ്ചിയും മസ്‌കത്തിൽ കൂടിക്കാഴ്ച നടത്തി.
ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ ഒമാൻ നിർണായക പങ്കാണ് വഹിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്കുള്ള യു.എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായി സയ്യിദ് ബദർ കൂടിക്കാഴ്ച നടത്തും.
പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര ഇടപെടൽ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെ കാണുന്നത്. കഴിഞ്ഞ ആണവ, പ്രാദേശിക സുരക്ഷാ ചർച്ചകളുൾപ്പടെ
ഇറാനും അമേരിക്കയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിൽ ഒമാൻ ചരിത്രപരമായി സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്.
ഇറാൻ-യു.എസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
