കശ്മീര്‍ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്താന്‍

കശ്മീര്‍ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്താന്‍


അങ്കാറ: കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി നല്‍കിയ 'അചഞ്ചലമായ പിന്തുണയ്ക്ക്' പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നന്ദി പറഞ്ഞു.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായുള്ള കൂടിക്കാഴ്ചയിലാണ് പാകിസ്ഥാന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതും അദ്ദേഹത്തിന്റെ 'അചഞ്ചലമായ പിന്തുണയ്ക്ക്' നന്ദി പറയുകയും ചെയ്തത്.

അങ്കാറയില്‍ എര്‍ദോഗനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കിയുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഷെരീഫ് നന്ദി പ്രകടിപ്പിച്ചത്. 

ഭീകരത ഇല്ലാതാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തുര്‍ക്കിയുടെ പൂര്‍ണ്ണ പിന്തുണ എര്‍ദോഗന്‍ പ്രകടിപ്പിച്ചുവെന്നും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ആദ്യ പ്രതികരണത്തില്‍ പാകിസ്താന്‍ പറഞ്ഞു. 

പഹല്‍ഗാം ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. നാഗാലാന്‍ഡ്, കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ അശാന്തി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സര്‍ക്കാരിനെ എതിര്‍ത്തവരുടെ പ്രതികരണമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ആക്രമണത്തെ 'സ്വദേശി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം 'നാഗാലന്‍ഡ്, മണിപ്പൂര്‍, കശ്മീര്‍, ഛത്തീസ്ഗഢ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ നേരിടുന്നുണ്ട്. സര്‍ക്കാര്‍ പലരെയും ചൂഷണം ചെയ്യുന്നതിനാല്‍ ഇത് സ്വദേശി ആക്രമണമാണ്' എന്ന് വിശദീകരിച്ചു.

'ഒരു രൂപത്തിലും ഞങ്ങള്‍ ഭീകരതയെ പിന്തുണയ്ക്കുന്നില്ല, നാട്ടുകാര്‍ തീവ്രവാദികളുടെ ലക്ഷ്യമാകരുത്, ഞങ്ങള്‍ക്ക് അതില്‍ സംശയമില്ല,' അദ്ദേഹം പറഞ്ഞു.