ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 11 സൈനികള്‍ മരിച്ചെന്ന് പാകിസ്താന്‍ സ്ഥിരീകരിച്ചു.
നാലു ദിവസമായി നടന്ന ആക്രമണത്തില്‍ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാക്കിസ്താന്റെ 50 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 100ലധികം ഭീകരവാദികളും 30- 40 സൈനികരും കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയത്.