ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്താനികള്‍ ഗൂഗ്‌ളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് ഏതെന്ന് ഗൂഗ്ള്‍ പുറത്തുവിട്ടു.
'എന്താണ് സിന്ദൂര്‍?'' എന്നാണ് പാക്കിസ്ഥാനികള്‍ ഗൂഗിളില്‍ ഈ ദിവസം ഏറ്റവുമധികം തെരഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന്റെ അര്‍ഥം തേടിയാണ് അവര്‍ എത്തിയത്.
ഹിന്ദു ആചാര പ്രകാരം വിവാഹിതരായ യുവതികള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി നെറ്റിയില്‍ ചാര്‍ത്തുന്ന സിന്ദൂരത്തെ പ്രതിനിധീകരിച്ചാണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ടത്.
വിവാഹിതയായി ദിവസങ്ങള്‍ മാത്രം പിന്നിട്ട യുവതിയെ ഉള്‍പ്പെടെ തീവ്രവാദികള്‍ വിധവകളാക്കി. ഈ ക്രൂരതയ്ക്ക് നല്‍കാവുന്നതില്‍ ഏറ്റവും മികച്ച പേരാണ് സിന്ദൂര്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പേര് ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പേര് നിര്‍ദേശിച്ചതെന്നാണ് വിവരം.