ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഞായറാഴ്ച

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഞായറാഴ്ച


വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഞായറാഴ്ച നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക. 

മെയ് ഏഴിന് ആരംഭിച്ച കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ എട്ടിനാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ ആഗോള കത്തോലിക്കാ സഭയുടെ 267-ാം അധ്യക്ഷനായി തെരഞ്ഞെടുത്തത്.

പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കര്‍ദിനാള്‍ പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചത്.