ടെഹ്‌റാന്‍: രണ്ടു പതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത 43കാരന് ഇറാനില്‍ പരസ്യ വധശിക്ഷ നല്‍കി. മുഹമ്മദ് അലി സലാമത്തിനെയാണ് പരസ്യ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നല്‍കിയത്.
വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുത്തുകയോ ചെയ്താണ് മുഹമ്മദ് അലി സ്ത്രീകളോട് അടുപ്പമുണ്ടാക്കിയത്. തുടര്‍ന്നാണ് ബലാത്സംഗം ചെയ്തിരുന്നത്. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകളും നല്‍കിയിരുന്നു. ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ മുഹമ്മദ് അലിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതിനിടെ ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.