ലണ്ടന്‍: എതിരാളികളായ ബ്രിട്ടീഷ് പെട്രോളിയത്തെ തങ്ങളുടേതാക്കാന്‍ ഷെല്‍ എനര്‍ജി ചര്‍ച്ചകള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ഓഹരി വിലയില്‍ 6.5 ശതമാനമാണ് വര്‍ധിച്ചത്.
ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ഓഹരികള്‍ 31.75 ഡോളറിനാണ് വ്യാപാരം നടത്തിയത്. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കരാറിലെത്തിയിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധറിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് പെട്രോളിയത്തിന്റെ നിലവിലുള്ള മുൂല്യം ഏകദേശം 80 ബില്യന്‍ ഡോളറാണ്.
ഇരുകമ്പനികളും തമ്മിലുള്ള വ്യാപാരത്തെ കുറിച്ചുള്ള റോയിട്ടേഴ്‌സിന്റെ അന്വേഷണത്തോട് ഷെല്ലും ബി പിയും പ്രതികരിച്ചില്ല.
എക്‌സോണ്‍ മൊബീല്‍ ലയനത്തിന് ശേഷമുള്ള ഏറ്റവും വലിയ കോര്‍പറേറ്റ് ലയനമായിരിക്കാം ഇതെന്നാണ് കരുതുന്നത്.