അഫ്ഗാനിസ്താനിലും ഫിലിപ്പീൻസിലും ശക്തമായ ഭൂചലനം

അഫ്ഗാനിസ്താനിലും ഫിലിപ്പീൻസിലും ശക്തമായ ഭൂചലനം


ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ബുധനാഴ്ച പുലർച്ചെ നാലുമണയോടെ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ റപ്പോർട്ടുചെയ്തിട്ടില്ല.

121 കലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിനെ (ഇഎംഎസ്ഇ) ഉദ്ധരിച്ച് മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തു. ബാഗ്ലാൻ പ്രവിശ്യക്ക് 164 കലോമീറ്റർ കിഴക്കാണ് ഭൂകമ്പ പ്രഭവകേന്ദ്രം. അതേസമയം, ഫിലിപ്പീൻസിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്.

ഫിലിപ്പീൻസിലും ആളപായമോ നാശനഷ്ടങ്ങളോ റപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മിൻഡാനാവോ ദ്വീപിന്റെ തീരത്ത് 30 കലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. മൈതം ടൗണിന് 43 കലോമീറ്റർ തെക്കുപടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ പർവതപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി അറിയിച്ചു