ട്രംപിന്റെ 'സമാധാന ദൗത്യം' അവഗണിച്ച് കംബോഡിയയ്‌ക്കെതിരെ തായ്‌ലന്‍ഡിന്റെ പുതിയ വ്യോമാക്രമണം

ട്രംപിന്റെ 'സമാധാന ദൗത്യം' അവഗണിച്ച് കംബോഡിയയ്‌ക്കെതിരെ തായ്‌ലന്‍ഡിന്റെ പുതിയ വ്യോമാക്രമണം


ബാങ്കോക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മധ്യസ്ഥത വഹിക്കുന്ന സമാധാന ശ്രമങ്ങള്‍ക്കിടയിലും കംബോഡിയയ്‌ക്കെതിരെ തായ്‌ലന്‍ഡ് വീണ്ടും വ്യോമാക്രമണം നടത്തി. അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കംബോഡിയന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് തായ് വ്യോമസേന ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 
ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

അതിര്‍ത്തിയിലുണ്ടായ പുതിയ ഏറ്റുമുട്ടലുകള്‍ക്ക് മറുപടിയായാണ് വ്യോമാക്രമണമെന്ന് തായ്‌ലന്‍ഡ് അവകാശപ്പെടുമ്പോള്‍, സ്വന്തം ഭൂമിയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയെന്നാരോപിച്ച് കംബോഡിയ ശക്തമായി പ്രതിഷേധിച്ചു.

 'സമാധാന ദൂതന്‍' എന്ന നിലയില്‍ ട്രംപ് ഇടപെട്ട് സംഘര്‍ഷം ശമിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തായ്‌ലന്‍ഡിന്റെ നടപടി, ഇത് മേഖലയില്‍ വീണ്ടും അസ്ഥിരത വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളെയും സംവാദത്തിലേക്ക് തിരിച്ചെത്തിക്കാന്‍ അമേരിക്കയും ആസിയാന്‍ വൃത്തങ്ങളും പുതിയ നയതന്ത്ര ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.