22 കോടി യുഎസ് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി; ചൈനയ്ക്കെതിരെ ട്രംപ്

22 കോടി യുഎസ് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി; ചൈനയ്ക്കെതിരെ ട്രംപ്


വാഷിം​ഗ്ടൺ: 2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന "ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവര ചോർച്ച" നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 220 ദശലക്ഷം (22 കോടി) അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ ബീജിംഗ് നിയമവിരുദ്ധമായി കൈക്കലാക്കിയതായി അദ്ദേഹം ആരോപിച്ചു. കൂടാതെ രാജ്യത്തെ തിരഞ്ഞെടുപ്പ് ഘടനയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ രേഖകൾ ഉടനടി പരസ്യപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ഫെഡറൽ ബ്യൂറോയോട് അന്വേഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. 

 

വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലിവിഷൻ പ്രൈം ടൈം പ്രസംഗത്തിലാണ് യു.എസ് തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ചൈന കടന്നുകയറ്റം നടത്തിയതായി ട്രംപ് ആരോപിച്ചത്. ഈ വിവര ചോർച്ച "ഡീപ് സ്റ്റേറ്റ്" ( ഭരണകൂടത്തിന് ഉള്ളിലെ അദൃശ്യ ശക്തികൾ) അംഗങ്ങൾ വർഷങ്ങളായി മൂടിവെച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ രഹസ്യ വിവരങ്ങൾ പുറത്തുപോയതിലൂടെ തിരഞ്ഞെടുപ്പിലെ അതീവ സുരക്ഷാ വീഴ്ചകളാണ് വെളിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.