ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി


തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണം. എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഇതിനു പുറമെ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ, ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്നീ അധിക ചുമതലകളും എൻ. പ്രശാന്തിന് നൽകിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് ആഭ്യന്തര വകുപ്പിനൊപ്പം കയർ വകുപ്പ് കൂടി നൽകി.


ശ്രീറാം വെങ്കിട്ടരാമൻ സ്‌കിൽസ് എക്‌സലൻസ് അക്കാഡമി എംഡിയാകും. നിലവിൽ അദ്ദേഹം കൃഷിവകുപ്പ് ഡയറക്ടറായിരുന്നു. എസ്. സുഹാസ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ സ്‌പെഷ്യൽ സെക്രട്ടറിയാകും. നിലവിൽ അദ്ദേഹം വാട്ടർ റിസോഴ്‌സ് ഡിപ്പാർട്ടുമെന്റ് സെക്രട്ടറിയായിരുന്നു. സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണൻ ആയിരിക്കും പുതിയ വാട്ടർ അതോറിറ്റി എംഡി.