ഉക്രെയ്ൻ യുദ്ധം ചർച്ചയായി; പുടിനുമായി 90 മിനിറ്റ് ഫോണിൽ സംസാരിച്ച് ട്രംപ്

ഉക്രെയ്ൻ യുദ്ധം ചർച്ചയായി; പുടിനുമായി 90 മിനിറ്റ് ഫോണിൽ സംസാരിച്ച് ട്രംപ്


ക്രെംലിൻ:  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനുമായി ഏകദേശം 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം നടത്തി. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ഇരുവരും തുറന്ന ചർച്ച നടത്തിയതായി ക്രെംലിൻ അറിയിച്ചു.

ഉക്രെയ്ൻ യുദ്ധത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കാൻ ട്രംപ് തയ്യാറാണെന്ന് സംഭാഷണത്തിനിടെ പുട്ടിനെ അറിയിച്ചതായി ക്രെംലിന്റെ മുതിർന്ന ഉപദേഷ്ടാവ് യൂറി ഉഷക്കോ പറഞ്ഞു. നിലവിലെ സാഹചര്യവും യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയങ്ങളായിരുന്നു.

എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ധാരണയോ പുതിയ കരാറോ ഉണ്ടായതായി ഇരു രാജ്യങ്ങളും അറിയിച്ചിട്ടില്ല. സംഭാഷണം സൗഹൃദപരവും തുറന്നതുമായിരുന്നുവെന്നാണ് ക്രെംലിന്റെ വിശദീകരണം.