ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് അമേരിക്കയുമായും മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും വേണ്ടിയുള്ള യു കെയിലെ സഹമന്ത്രി സ്റ്റീഫന്‍ ഡൗട്ടി. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നതിലൂടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ മോചന ദ്രവ്യമായി നിലനിര്‍ത്തുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി അസോസിയേറ്റഡ് പ്രസ്സ് നടത്തിയ അഭിമുഖത്തില്‍ ഡൗട്ടി അഭിപ്രായപ്പെട്ടു.
സമുദ്ര ഗതാഗതം ഹോര്‍മൂസിലൂടെ സുരക്ഷിതമായും തടസ്സമില്ലാതെയും നടക്കണമെ്‌നും അവിടെ ടോളുകളോ സുരക്ഷാ ഭീഷണിയോ ഉണ്ടാവരുതെന്നും നാവിഗേഷന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണെന്നും ആവശ്യപ്പെട്ടു.
