വെനസ്വേലയിലെ ഭൂകമ്പം: 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരങ്ങളെ കണ്ടെത്താനായിട്ടില്ല

വെനസ്വേലയിലെ ഭൂകമ്പം: 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരങ്ങളെ കണ്ടെത്താനായിട്ടില്ല


കാരക്കസ്‌: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ദുരന്തത്തില്‍ അയ്യായിരത്തിലധികം ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് നിലവിലെ ആശങ്ക. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ഇപ്പോള്‍ സമയത്തോട് മത്സരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. കൂറ്റൻ ഹോട്ടലുകളടക്കം തകർന്നുകിടക്കുകയാണ്. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്.

തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ ഇവിടെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും വലിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.

ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.