12 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് കേസില്‍ വിയറ്റ്‌നാം വനിതാ വ്യവസായിക്ക് വധശിക്ഷ

12 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് കേസില്‍ വിയറ്റ്‌നാം വനിതാ വ്യവസായിക്ക് വധശിക്ഷ


ഹനോയ്: 1200 കോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ വിയറ്റ്‌നാമില്‍ ഒരു റിയല്‍ എസ്റ്റേറ്റ് വ്യവസായിയെ വധശിക്ഷക്ക് വിധിച്ചു. കേസിലെ 84 പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ മുതല്‍ ജീവപര്യന്തം വരെ വ്യത്യസ്തമായ ശിക്ഷകള്‍ ആണ് നല്‍കിയിരിക്കുന്നത്.

12.5 ബില്യണ്‍ ഡോളര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആണ് വിയറ്റ്‌നാമിലെ ഒരു കോടതി റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ട്രൂംഗ് മൈ ലാന് വധശിക്ഷ വിധിച്ചത്. , ഇത് രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ ലഭിച്ച കേസുകളില്‍ ഒന്നാണ്.

വിചാരണ, മാര്‍ച്ച് അഞ്ചിനാണ് ആരംഭിച്ചത്. ശിക്ഷാ വിധി പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിക്കുകയായിരുന്നു. അഴിമതിക്കെതിരായ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രചാരണത്തിന്റെയും നടപടിയുടെ ഭാഗമായാണ് നീക്കം.

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വാന്‍ തിന്‍ ഫാറ്റ് ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പിന്റെ ചെയര്‍വുമണായ ലാന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഹോ ചി മിന്‍ സിറ്റിയിലെ ബിസിനസ്സ് ഹബ്ബില്‍ നടന്ന വിചാരണയുടെ അവസാനം കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. വിധിയ്ക്കെതിരെ ലാന്‍ അപ്പീല്‍ നല്‍കുമെന്ന് വിധിക്ക് മുമ്പ് പറഞ്ഞിരുന്നു.
ലാന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും

ലാനും കൂട്ടാളികളും ചെയ്ത കുറ്റം

തട്ടിപ്പിലൂടെ ലാനും കൂട്ടാളികളും വിയറ്റ്‌നാമിലെ സൈഗോണ്‍ ജോയിന്റ് സ്റ്റോക്ക് കൊമേഴ്സ്യല്‍ ബാങ്കില്‍ നിന്ന് 304 ലക്ഷം കോടിയിലധികം കറന്‍സി തട്ടിയെടുത്തതായി ആണ് ആരോപണം.
ഷെല്‍ കമ്പനികള്‍ക്ക് നിയമവിരുദ്ധമായ വായ്പകള്‍ ക്രമീകരിച്ച് നല്‍കി ലാന്‍ വലിയ തുകകള്‍ സ്വായത്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2022 ലെ പല വന്‍കിട കോര്‍പ്പറേറ്റ് നായകരുടെയും അറസ്റ്റുകള്‍ക്ക് ശേഷം, വിയറ്റ്‌നാമീസ് ഓഹരികള്‍ 40 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടിരുന്നു.