കാലിഫോര്‍ണിയ: യു പി ഐ പണിമുടക്കിയതിന് പിന്നാലെ വാട്‌സ്ആപ്പും തകരാറില്‍. മെറ്റയുടെ മെസേജിംഗ് ആപ്പായ വാട്‌സ്ആപ് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പണിമുടക്കിയത്.
സന്ദേശങ്ങള്‍ അയക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ സാധിക്കാതെ ഉപഭോക്താക്കള്‍ വലഞ്ഞു. ചിലര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാനും സാധിച്ചില്ല.
ആപ്പ് ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം 81 ശതമാനം പേര്‍ക്കും സന്ദേശം അയക്കുന്ന കാര്യത്തിലാണ് പ്രശ്‌നം നേരിട്ടത്. വാട്‌സ്ആപ് പണിമുടക്കിയതിനെ കുറിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്കും സമാനമായ തടസ്സമുള്ളതായും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.