കനേഡിയന്‍ നിക്ഷേപ സ്ഥാപനം ഫെയര്‍ഫാക്‌സില്‍ അമിതാഭ് കാന്ത് മുതിര്‍ന്ന ഉപദേഷ്ടാവ്

കനേഡിയന്‍ നിക്ഷേപ സ്ഥാപനം ഫെയര്‍ഫാക്‌സില്‍ അമിതാഭ് കാന്ത് മുതിര്‍ന്ന ഉപദേഷ്ടാവ്


ന്യൂഡല്‍ഹി: കനേഡിയന്‍ നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡില്‍ അമിതാഭ് കാന്തിനെ മുതിര്‍ന്ന ഉപദേഷ്ടാവായി നിയമിച്ചു. ഇന്ത്യയില്‍ കൂടുതല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഫെയര്‍ഫാക്‌സ് ലക്ഷ്യമിടുന്നതിനാലാണ് അമിതാഭ്കാന്തിനെ നിയമിച്ചത്. 

സാമ്പത്തികം, നവീകരണം, സുസ്ഥിര വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംരംഭങ്ങളിലെ അമിതാഭ് കാന്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇന്ത്യയിലെ ഫെയര്‍ഫാക്സിന്റെ ദീര്‍ഘകാല നിക്ഷേപ സമീപനത്തിന് ഗുണം ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

2047ഓടെ വികസിത രാഷ്ട്രമായി മാറുന്നതിനും 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന് 30 ട്രില്യണ്‍ ഡോളറിലധികമായി മാറുന്നതിനുമുള്ള ഇന്ത്യയുടെ വികസിത് ഭാരത് സംരംഭങ്ങളില്‍ പങ്കെടുക്കാനും അതില്‍ നിന്ന് പ്രയോജനം നേടാനും ഫെയര്‍ഫാക്സ് ആഗ്രഹിക്കുന്നതായി നിക്ഷേപ സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു.

ഫെയര്‍ഫാക്‌സും അതിന്റെ അനുബന്ധ സ്ഥാപനമായ ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷനും ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, നഗരവല്‍ക്കരണം, സാമ്പത്തിക സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, മൊബിലിറ്റി എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെയും ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും പിന്തുണച്ച സ്ഥാപനം പറഞ്ഞു.

കനേഡിയന്‍ നിക്ഷേപ സ്ഥാപനം ഫെയര്‍ഫാക്‌സില്‍ അമിതാഭ് കാന്ത് മുതിര്‍ന്ന ഉപദേഷ്ടാവ്