ഷിക്കോഗോ : ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് അടുക്കുമ്പോഴും, സമ്പദ്‌വ്യവസ്ഥയ്ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കാര്‍മേഘം പോലെ ഭവന വിപണിയിലെ തകര്‍ച്ച പ്രകടമാണ്.
സാമ്പത്തിക അനിശ്ചിതത്വവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും വാങ്ങലുകളെ പിന്നോട്ടടിക്കുന്നതിനാല്‍ ഭവന വില്‍പ്പന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി നില്‍ക്കുകയാണ്.
നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്‌സിന്റെ വ്യാഴാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ കരാറിലേര്‍പ്പെട്ടിട്ടില്ലാത്തതും എന്നാല്‍ ഇതുവരെ പൂര്‍ത്തിയാകാത്തതുമായ ഭവന വില്‍പ്പനകള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1.8% വര്‍ദ്ധിച്ചെങ്കിലും ഇപ്പോഴും അത് റെക്കോര്‍ഡ് താഴ്ന്ന നിലയിലാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, കോവിഡ് റിയല്‍ എസ്‌റ്റേറ്റ് വിപണിയെ ചെറിയകാലത്തേക്ക് മരവിപ്പിച്ച 2020 ല്‍ മാത്രമാണ് നിലവിലുള്ള ഭവന വില്‍പ്പന ഇത്രയും താഴ്ന്നത്.
ഭവന പിപണി ഓരോവര്‍ഷവും മെയ് മാസത്തില്‍ മന്ദഗതിയിലാകാറുണ്ട് എങ്കിലും നിലവിലുള്ള ഭവന വില്‍പ്പനയിലെ മാന്ദ്യം കൂടുതലായി അനുഭവപ്പെടുന്നതായി ഈ രംഗത്തുള്ളവര്‍പറയുന്നു.
ഭവന വിലകള്‍ ഇപ്പോള്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാര്‍ഷിക വേഗതയിലാണ് ഉയരുന്നതെന്ന് കേസ്ഷില്ലര്‍ ഡേറ്റ വ്യക്തമാക്കുന്നു.
നിര്‍മ്മാണം ആരംഭിക്കുന്നതോ അല്ലെങ്കില്‍ നിര്‍മ്മാണത്തിലുള്ളതോ ആയ പുതിയ വീടുകളുടെ എണ്ണം മെയ് മാസത്തില്‍ ഏകദേശം 10% കുറഞ്ഞു. 2020 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ അവസ്ഥയാണിത്. ഭവന നിര്‍മ്മാതാക്കള്‍ക്ക് സമ്പദ്‌വ്യവസ്ഥയില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെ സൂചനയാണിതെന്നാണ് വിപണി വിദഗ്ദ്ധര്‍ പറയുന്നത്.