ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലെ നാല് സ്‌കൂള്‍ ബോര്‍ഡ് ജില്ലകളുടെ മേല്‍നോട്ടത്തിനായി സൂപ്പര്‍വൈസര്‍മാരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് നടത്തിയ അന്വേഷണം ആശങ്കകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ടൊറന്റോ (ടിഡിഎസ്ബി), ടൊറന്റോ കാത്തലിക് (ടിസിഡിഎസ്ബി), ഒട്ടാവകാര്‍ലെട്ടണ്‍ (ഒസിഡിഎസ്ബി), ഡഫറിന്‍പീല്‍ (ഡിപിസിഡിഎസ്ബി) എന്നിവയുള്‍പ്പെടെ പ്രവിശ്യയിലെ ഏറ്റവും വലിയ ബോര്‍ഡുകളില്‍ ചിലതാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
'വിദ്യാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്ന അവരുടെ പ്രധാന ദൗത്യം മറന്നുകൊണ്ട് ഈ ബോര്‍ഡുകള്‍ ഓരോന്നും മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി പോള്‍ കലന്ദ്ര വെള്ളിയാഴ്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നാല് സ്‌കൂള്‍ ബോര്‍ഡുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ 'കെടുകാര്യസ്ഥതയും മോശം തീരുമാനങ്ങളും അവരുടെ ദീര്‍ഘകാല സാമ്പത്തിക ആരോഗ്യത്തെ അപകടത്തിലാക്കുന്നു' എന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മാനേജ്‌മെന്റ് ശുപാര്‍ശ ചെയ്ത ചെലവ് ലാഭിക്കല്‍ നടപടികളില്‍ പകുതിയോളം ടിഡിഎസ്ബി നിരസിച്ചതായും ബോര്‍ഡ് അതിന്റെ വരവ്-ചെലവുകള്‍ സന്തുലിതമാക്കാന്‍ ആസ്തി വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു.
മുന്‍ അധ്യയന വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ടൊറന്റോ കാത്തലിക്കിന്റെ കമ്മി മൂന്നിരട്ടിയായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് 'വരും വര്‍ഷങ്ങളില്‍ ഡിഫോള്‍ട്ട് സാധ്യതയിലാണ് ' എന്ന് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം, ഒട്ടാവകാര്‍ള്‍ട്ടണ്‍ 'അതിന്റെ കരുതല്‍ ധനം കുറച്ചതിനാല്‍, കമ്മി കുമിഞ്ഞുകൂടി. 'ആസ്തി വില്‍പ്പനയില്‍ നിന്ന് അതിന്റെ കണക്കുകള്‍ സന്തുലിതമാക്കുന്നതിനായി' കമ്മി നികത്താന്‍ ബോര്‍ഡ് പദ്ധതിയിടുന്നുവെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, ഡഫറിന്‍പീല്‍ കാത്തലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് 'പാപ്പരത്തത്തിന്റെ വക്കിലാണെന്ന് വിദ്യാഭ്യാസമന്ത്രി കലന്‍ഡ്ര പറഞ്ഞു.
ഒട്ടാവകാര്‍ലെട്ടണ്‍-ന്റെയും ടിഡിഎസ്ബിയുടെയും ഓഡിറ്റിന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (PWC) ആണ് മേല്‍നോട്ടം വഹിച്ചത്. അതേസമയം ടിസിഡിഎസ്ബിയുടെ അന്വേഷണം നടത്തിയത് ഡെലോയിറ്റ് ആണെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വ്യകര്തമാക്കി.
അതേ സമയം സ്‌കൂള്‍ ബോര്‍ഡുകള്‍ഏറ്റെടുത്ത നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു.
സര്‍ക്കാര്‍ നീക്കത്തെ 'അധികാര കൈയേറ്റം' എന്ന് വിശേഷിപ്പിച്ച് ഒന്റാറിയോ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (NDP) വിദ്യാഭ്യാസ നിരൂപകയായ ചന്ദ്ര പാസ്മ നടപടിയെ അപലപിച്ചു.
'നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ദീര്‍ഘകാലമായി ധനസഹായം നല്‍കിയിട്ടില്ലാത്ത' ഫോര്‍ഡ് സര്‍ക്കാരിനെ പാസ്മ കുറ്റപ്പെടുത്തി.
'വിദ്യാഭ്യാസത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചത് പോലുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം, ഫോര്‍ഡ് സര്‍ക്കാര്‍ നമ്മുടെ കുട്ടികളുടെ ഭാവിവെച്ച് രാഷ്ട്രീയ കളികള്‍ കളിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷപാതപരമായ നിയമനങ്ങളല്ല, നിക്ഷേപങ്ങളാണ് നമുക്ക് വേണ്ടതെന്ന് ഒട്ടാവവെസ്റ്റ്‌നേപ്പിയന്‍ പ്രതിനിധിയായ എംപിപി പാസ്മ ബ്ലൂസ്‌കൈയില്‍ എഴുതി.
എന്നാല്‍ സാമ്പത്തിക ഔചിത്യത്തിലേക്കും പ്രാദേശിക സ്‌കൂളുകളില്‍ മികച്ച ദീര്‍ഘകാല നിക്ഷേപത്തിലേക്കുമുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് വിദ്യാഭ്യാസ മന്ത്രി കലന്‍ഡ്ര ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
