തിരിച്ചടിച്ച് കാനഡ: യുഎസ് ഉൽപ്പന്നങ്ങൾക്ക് 107 ബില്യൺ ഡോളർ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു

തിരിച്ചടിച്ച് കാനഡ: യുഎസ് ഉൽപ്പന്നങ്ങൾക്ക് 107 ബില്യൺ ഡോളർ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു


ലോകത്തെ ഏറ്റവും സുദൃഢമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേരിക്ക-കാനഡ വ്യാപാരബന്ധങ്ങളെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് കാനഡ അമേരിക്കൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ 107 ബില്യൺ ഡോളർ വരുന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തി.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ താൻ പ്രഖ്യാപിച്ച ഇറക്കുമതി ചുങ്കം ഇന്ന് നിലവിൽ വരുമെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കനേഡിയൻ സർക്കാർ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ വ്യാപകമായ പ്രതികാര ചുങ്ക പാക്കേജ് പ്രഖ്യാപിച്ചത്.

അമേരിക്ക ഏർപ്പെടുത്തിയ ചുങ്കങ്ങൾ ഒഴിവാക്കാത്ത പക്ഷം, ആദ്യ ഘട്ടത്തിൽ അമേരിക്കൻ കയറ്റുമതിക്കാരിൽ നിന്നുള്ള ഏകദേശം C$30 ബില്യൺ ($20.6 ബില്യൺ) വിലയുള്ള ചരക്കുകൾക്ക് മേൽ 25% ചുങ്കം ഏർപ്പെടുത്തും. ഇത് ന്യൂയോർക്ക് സമയം 12:01 ന് പ്രാബല്യത്തിൽ വരും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ C$125 ബില്യൺ ഉൽപ്പന്നങ്ങളിൽ ഒരേ നിരക്കിൽ രണ്ടാമത്തെ തരംഗം ചുങ്കം ഏർപ്പെടുത്തും. ഇതിൽ കാറുകൾ, ട്രക്കുകൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയ വലിയ ടിക്കറ്റ് ഇനങ്ങൾ ഉൾപ്പെടും.

"ഞങ്ങളുടെ ചുങ്കങ്ങൾ അമേരിക്കൻ വ്യാപാര നടപടി പിൻവലിക്കുന്നത് വരെ നിലനിൽക്കും, അമേരിക്കൻ ചുങ്കങ്ങൾ നിർത്താത്തപക്ഷം പ്രവിശ്യകളും സമാനമായ നടപടികളിലേക്ക് നീങ്ങും," കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

അമേരിക്കയും കാനഡയും പരസ്പരം ഉയർന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഒരു  വ്യാപാര യുദ്ധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മൊത്തം വാർഷിക മൂല്യം 900 ബില്യൺ ഡോളറിലധികമാണ്. കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ്. മറുഭാഗത്ത്, കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് അമേരിക്ക.

ട്രംപ് ഫെബ്രുവരി 1ന് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് മേൽ 25% ചുങ്കവും കാനഡയുടെ ഊർജ്ജ ഉൽപ്പന്നങ്ങളായ ഗ്രാനൈറ്റ്, എണ്ണ, പ്രകൃതിവാതകം, യുറേനിയം എന്നിവയ്ക്ക് മേൽ 10% ചുങ്കവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ദീർഘകാലത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷം നിലനിന്നാൽ അത് കാനഡയുടെ സാമ്പത്തിക ഉൽപ്പാദനത്തെ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 3%  ശോഷിപ്പിക്കുമെന്ന്കു ഇതിനകം ബാങ്ക്റ ഓഫ്യ്ക്കു കാനഡ മുന്നറിയിപ്പ്മെ നൽകിയിട്ടുണ്ട്ന്നും. അമേരിക്കയിലെ കാനഡയുടെ ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യം കുറയുമെന്നും കയറ്റുമതിക്കാർക്ക് ഉൽപ്പാദനവും ജോലികളും കുറയ്ക്കേണ്ടിവരുമെന്നും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്നും ഉപഭോക്താക്കളും ബിസിനസുകളും ചെലവ് കുറയ്ക്കുമെന്നും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ, അമേരിക്ക വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ തിരിച്ചടയ്ക്കാതെ നിവൃത്തിയിലെന്നാ നിലപാടിലാണ് പ്രധാനമന്ത്രി ട്രൂഡോയും കനേഡിയൻ രാഷ്ട്രീയലോകവും. അധികാരമൊഴിയാൻ ഏതാനും ആഴ്‌ചകൾ മാത്രം അവശേഷിക്കെ ലണ്ടനിലെത്തി യുകെ പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ, അന്താരാഷ്ട്ര നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് ട്രൂഡോ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

തിരിച്ചടിച്ച് കാനഡ: യുഎസ് ഉൽപ്പന്നങ്ങൾക്ക് 107 ബില്യൺ ഡോളർ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു