കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസിന് മിസിസാഗ ചാപ്റ്റര്‍ രൂപീകരിച്ചു

കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസിന് മിസിസാഗ ചാപ്റ്റര്‍ രൂപീകരിച്ചു


മിസിസാഗ: കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസ് (സി കെ സി സി) മിസിസാഗ ചാപ്റ്ററിന്റെ ഉദ്ഘാടനം സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ നടന്നു. 

സി കെ സി സി കാനഡ പ്രസിഡന്റും ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംഘടനയുടെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു. കത്തോലിക്കാ വിശ്വാസത്തിലും മൂല്യങ്ങളിലും നിലകൊണ്ട്  സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താന്‍ സി കെ സി സി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനുള്ളിലെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ജോളി ജോസഫ് ഊന്നിപ്പറഞ്ഞു.

മിസ്സിസാഗ ചാപ്റ്റര്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലുംകത്തറയില്‍ ചാപ്റ്ററിന്റെ ലക്ഷ്യങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജോ ആലപ്പാട്ട്, തോമസ് വര്‍ഗാസ്, സിജു മാത്യു എന്നിവര്‍ സാമൂഹിക- സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള ചാപ്റ്ററിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന പ്രസംഗങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.

കനേഡിയന്‍ രാഷ്ട്രീയ രംഗത്തെ നേതൃപാടവത്തെ മുന്‍നിര്‍ത്തി ടോമി കോക്കാട്ടിനെയും പ്രവീണ്‍ വര്‍ക്കിയെയും ആദരിച്ചു. 

ഭാരവാഹികളായി മാത്യു ജേക്കബ് (പ്രസിഡന്റ്), ത്രേസ്യാമ്മ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്), തെരേസ ജോയ് (ജനറല്‍ സെക്രട്ടറി), സെബിന്‍ സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറി), നസിജു മാത്യു (ട്രഷറര്‍), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ബിജു പുന്നോരന്‍, ജയ് ജോസഫ്, അമല്‍ സോമിച്ചന്‍, സന്തോഷ് ജോസഫ്, ജോസഫ് സിബിച്ചന്‍, ഡോ. ബോബി ചാണ്ടി, ജിമ്മി വര്‍ഗീസ്.

കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസിന് മിസിസാഗ ചാപ്റ്റര്‍ രൂപീകരിച്ചു