നിയന്ത്രണങ്ങള്‍ക്കിടയിലും കാനഡയുടെ അന്താരാഷ്ട്ര പഠന വിസയില്‍ 13% വര്‍ധന

നിയന്ത്രണങ്ങള്‍ക്കിടയിലും കാനഡയുടെ അന്താരാഷ്ട്ര പഠന വിസയില്‍ 13% വര്‍ധന


ടൊറന്റോ: രാജ്യത്ത് പ്രവേശിക്കുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുകയാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും, ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്.

താങ്ങാനാവുന്ന പാര്‍പ്പിടങ്ങളുടെ ദൗര്‍ലഭ്യ പ്രതിസന്ധി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനാലാണ്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെപ്പോലുള്ള താല്‍ക്കാലിക താമസക്കാരുടെ പ്രവേശനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്.

എന്നിരുന്നാലും, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) യുടെ കണക്കുകള്‍ പ്രകാരം 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിക്കും ഏപ്രിലിനും ഇടയില്‍ താല്‍ക്കാലിക പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവ് കണ്ടു.

ആ നാല് മാസങ്ങളില്‍ അനുവദിച്ച മൊത്തം പഠന പെര്‍മിറ്റുകള്‍ കഴിഞ്ഞ വര്‍ഷം 1,65,805 ആയിരുന്നു, 2024 ല്‍ ഇത് 1,87,510 ആയി ഉയര്‍ന്നു. ഈ വിസകള്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇതേ കാലയളവില്‍ 72,750 ല്‍ നിന്ന് 81,260 ആയി ഉയര്‍ന്ന് മൊത്തം 43% ആയി സ്ഥിരത പുലര്‍ത്തി.
2023 ല്‍ കാനഡ നല്‍കിയ 68,24,305 സ്റ്റഡി പെര്‍മിറ്റുകളില്‍ 2,78,335 പേരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. 2024ല്‍ ഇതുവരെ കാനഡ 2,16,620 പേര്‍ക്ക് പഠനാനുമതി നല്‍കിയതില്‍ 91,510 പേര്‍ ഇന്ത്യക്കാരാണ്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റിനായി സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണത്തില്‍ സ്വീകരിക്കുന്നവയ്ക്ക് പരിധി നടപ്പാക്കുമെന്ന് ജനുവരിയില്‍ ഐആര്‍സിസി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ 2023 നെ അപേക്ഷിച്ച് ഈ വര്‍ഷം 35% വിദ്യാര്‍ത്ഥികള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'2024 ല്‍, ഈ പരിധി ഏകദേശം 3,60,000 അംഗീകൃത പഠന പെര്‍മിറ്റുകള്‍ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2023 നെ അപേക്ഷിച്ച് 35% കുറവാണ്', ഐആര്‍സിസി അക്കാലത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ താല്‍ക്കാലിക താമസക്കാരുടെഎണ്ണം 5% ആയി കുറയ്ക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം മാര്‍ച്ച് 21 നാണ് ഇമിഗ്രേഷന്‍-അഭയാര്‍ത്ഥി- പൗരത്വ- മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം കുറവുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എന്നിരുന്നാലും മെയ് മാസത്തില്‍ ഈ എണ്ണം 2023 ലെ മൊത്തം 34,400 ല്‍ നിന്ന് 30,490 ആയി കുറഞ്ഞിട്ടുണ്ട്, പഠന പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും 13,055 ല്‍ നിന്ന് 10,560 ആയും കുറഞ്ഞു.

ഭവന വില മുതല്‍ വാടക വരെ കുതിച്ചുയരുന്ന പാര്‍പ്പിട ചെലവുകളാണ് സര്‍ക്കാരില്‍ നിന്നുള്ള പ്രതികൂല പ്രഖ്യാപനങ്ങള്‍ക്ക് കാരണമായത്


നിയന്ത്രണങ്ങള്‍ക്കിടയിലും കാനഡയുടെ അന്താരാഷ്ട്ര പഠന വിസയില്‍ 13% വര്‍ധന